Mathrubhumi - KM Seethi https://kmseethi.com Author and IR Scholar, Mahatma Gandhi University, India Tue, 27 Dec 2022 01:29:29 +0000 en-US hourly 1 https://wordpress.org/?v=6.4.3 193541978 സാർത്ഥക സഞ്ചാരത്തിന്റെ ഉപാസകൻ: വക്കം മൗലവി (1873-1932) https://kmseethi.com/%e0%b4%b8%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%95-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89/ Tue, 27 Dec 2022 00:59:31 +0000 https://kmseethi.com/?p=66098 മാതൃഭൂമിയിൽ ഇതിന്റെ സംക്ഷിപ്ത രൂപം (27 ഡിസംബർ 2022) പ്രസിദ്ധീകരിച്ചു.

കെ.എം. സീതി


കേരളീയ ആധുനികത വ്യത്യസ്തമായ സാമൂഹിക പോരാട്ടങ്ങളിലൂടെയും ബൗദ്ധിക-ശാക്തീകരണ-നവീകരണ-പരിഷ്കരണ സംരംഭങ്ങളിലൂടെയും രൂപപ്പെട്ട ഒരു പ്രതിഭാസമായിരുന്നു. സാമൂഹികമാറ്റത്തിന്റെ മൂലശക്തിയായി പ്രവർത്തിച്ച ഈ സംരംഭങ്ങളെ “നവോത്ഥാനം” എന്നെല്ലാം വിളിക്കാറുണ്ടെങ്കിലും യൂറോപ്യൻ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ ജീവിതാനുഭവങ്ങളുടെ കൂടിച്ചേരൽ ആയിരുന്നു അത്. മണ്മറഞ്ഞു പോയതിനെ കണ്ടെത്തുകയല്ല, മറിച്ച് മറച്ചുപിടിക്കപ്പെട്ട അസമത്വത്തിന്റെ ശീലങ്ങളെയും ആചാരപ്പെരുമയെയും മറികടന്നും തലകീഴ് മറിച്ചും മുന്നേറിയ വ്യത്യസ്ത ഇടപെടലുകളുടെ നേർക്കാഴ്ചയായിരുന്നു കേരളീയ ആധുനികതയുടെ പ്രത്യേകത. ലിംഗനീതിയ്ക്കും തുല്യതയ്ക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള ഈ പോരാട്ടങ്ങളെ ‘നവോത്ഥാനം’ എന്ന് ഒറ്റവാക്കിൽ ഒതുക്കാമോ എന്നത് ഇനിയും ചർച്ച ചെയ്ത് തീർപ്പാക്കേണ്ട കാര്യമാണ്. എന്നാൽ കേരളീയ ആധുനികതയ്ക്കു അടിത്തറയിട്ട സാമൂഹിക പ്രക്രിയയുടെ നിർണായകഘട്ടങ്ങളിൽ ഉൽപതിഷ്ണുക്കളായ ഒട്ടനവധിപേർ വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും പ്രവർത്തിക്കുകയും പോരാടുകയും ചെയ്തിട്ടുണ്ട്. നാരായണഗുരുവും, അയ്യങ്കാളിയും മക്തിതങ്ങളും, വാഗ്ഭടാനന്ദനും, പൊയ്കയിൽ അപ്പച്ചനും, വിടി ഭട്ടതിരിപ്പാടും, വക്കം മൗലവിയും എല്ലാം കേരളത്തിൻറെ ബൗദ്ധിക-സാമൂഹിക ശാക്തീകരണ പ്രക്രിയയിലെ നിർണായക കണ്ണികളാണ്. മുഖ്യധാരയിൽ വാഴ്ത്തപ്പെടാത്ത നിരവധി പേർ ഇപ്പോഴും ചരിത്രത്തിൻറെ പിന്നാമ്പുറത്തോ ഓരത്തോ നിൽക്കുന്നുണ്ട്. ഇവരെല്ലാം മുന്നോട്ടു വെച്ച ആശയങ്ങൾ ആത്യന്തികമായി തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള സാമൂഹിക ശബ്ദങ്ങൾ ആയിരുന്നു.

വക്കം മൗലവിയുടെ 150 -ാം ജന്മദിനം ഒരർത്ഥത്തിൽ ഓർമ്മപ്പെടുത്തലുകളുടെ ദിനം കൂടിയാണ്. ചരിത്രത്തിൻറെ പിന്നാമ്പുറത്തേക്ക് ചാഞ്ഞുകൊണ്ടിരുന്ന ഈ മഹത് വ്യക്തിത്വത്തെ വീണ്ടെടുക്കുന്നത് എഴുപതുകളിലാണ്. കേരളത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നതായി സ്വാതന്ത്ര്യം കിട്ടി എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും പലർക്കും ഓർക്കാൻ കൂടി കഴിഞ്ഞില്ല എന്നതാണ് സത്യം. അക്കാലങ്ങളിലെ കേരള ചരിത പുസ്തകങ്ങളിൽ കേവലമൊരു അടിക്കുറിപ്പായി മാത്രം മൗലവിയെ കണ്ടിരുന്നു. ആകെക്കൂടി ‘സ്വദേശാഭിമാനി’ പത്രം സ്ഥാപിച്ച ഒരു വ്യക്തി എന്നതിൽ കവിഞ്ഞ് ഒരു സമൂഹത്തെ ആകമാനം സ്വാധീനിച്ച ഒരു മഹാപ്രതിഭയുടെ വ്യത്യസ്തമായ ഇടപെടലുകളെ പൊതുവേ സമൂഹം തമസ്കരിക്കുകയായിരുന്നു.

ബോധപൂർവ്വവും അല്ലാതെയുമുള്ള ഈ തമസ്കരണത്തിനു ദീർഘനാളത്തെ ചരിത്രപശ്ചാത്തലം ഉണ്ട്. വക്കം മൗലവി എന്തിനുവേണ്ടി നിലകൊണ്ടിരുന്നുവോ അതിനു കടകവിരുദ്ധമായി പ്രവർത്തിച്ച പ്രസ്ഥാനങ്ങളുടെ വളർച്ചയും വ്യാപനവും ഈ തമസ്കരണത്തിനു വഴിയൊരുക്കി. മാത്രമല്ല അദ്ദേഹം നേതൃത്വം കൊടുത്തും അല്ലാതെയും ഉയർത്തിക്കൊണ്ടുവന്ന പ്രസ്ഥാനങ്ങൾ (കൊടുങ്ങലൂരിലെ “ഐക്യസംഘം’ ആലപ്പുഴയിലെ “ലജനത്തുൽ മുഹമ്മദിയ്യ സംഘം” ” ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം” തുടങ്ങിയവ) മൗലവിയുടെ കാലത്തുതന്നെ ക്ഷയിച്ചു തുടങ്ങി. പലതും എന്നെന്നേയ്ക്കുമായി മണ്മറഞ്ഞു. 1930-കളിൽ ദേശീയപ്രസ്ഥാനത്തിൽ രൂപപ്പെട്ട “മുസ്ലിം പ്രശ്നം” പല വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും കളംമാറി പ്രവർത്തിക്കാൻ വഴിയൊരുക്കി.

കേരളത്തിൽ സമുദായ രാഷ്ട്രീയ രൂപങ്ങളുടെ ആവിർഭാവവും വളർച്ചയും സമുദായത്തിൻറെ ആകമാന മാറ്റത്തിനല്ല, മറിച്ച് രാഷ്ട്രീയ വിലപേശലുകൾക്കും അധികാര രാഷ്ട്രീയത്തിനും വേണ്ടിയുള്ള വളക്കൂറുള്ള മണ്ണ് ഉണ്ടാക്കി. മുന്നണി രാഷ്ട്രീയത്തിൽ ഇന്നും ഇത്തരം പ്രസ്ഥാനങ്ങൾ അധികാര താല്പര്യങ്ങൾക്കപ്പുറം സഞ്ചരിക്കാൻ ശ്രമിച്ചിട്ടില്ല. സ്വാഭാവികമായും ഇത്തരം പ്രസ്ഥാനങ്ങൾ എന്നും (ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്) അവരുടെ സംഘടനകളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മഹാന്മാരെ മാത്രം ഉയർത്തിക്കാട്ടാനാണു. എന്നാൽ അവർക്കെല്ലാം ബൗദ്ധിക അടിത്തറ നൽകിയ, അവരെ സ്വാധീനിച്ച വക്കം മൗലവിയെ പോലുള്ളവരെ പിന്നിലേക്ക് തള്ളി.

അതിൻറെ കാരണങ്ങൾ വ്യക്തമാണ്. മൗലവിയുടെ മതബോധം യാന്ത്രികവും കേവലം അനുഷ്ഠാനപരവും ആയിരുന്നില്ല. യാഥാസ്ഥിതിക മതമൗലികവാദത്തെയും ലിംഗ അസമത്വത്തെയും ശക്തമായി എതിർത്തിരുന്ന മൗലവി ഇസ്ലാമിനെ ജൈവപരമായി കാണാനാണ് ആഗ്രഹിച്ചത് . ഇസ്ലാമിനെക്കുറിച്ചുള്ള പഠനങ്ങൾ യാന്ത്രികമായി മാറിയ ആ കാലഘട്ടത്തിൽ മാതൃഭാഷകളിൽ അതിനെ വിവർത്തനം ചെയ്തു വ്യാഖ്യാനിച്ച് മുന്നോട്ടുപോകാനാണ് സമുദായം ശ്രമിക്കേണ്ടത് എന്ന് അദ്ദേഹം നിരന്തരം ഉദ്ബോധനം നടത്തി. ഇംഗ്ലീഷും മലയാളവും യാഥാസ്ഥിതികർ പറയുന്നപോലെ “നരകത്തിന്റെ ഭാഷ”യല്ലന്നും നാഗരികതയുടെ സാംസ്കാരിക ആവിഷ്കാരങ്ങൾ ആണെന്നും മൗലവി എഴുതി.

ഖുർആൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു തുടങ്ങിയ അദ്ദേഹം ഇസ്ലാമിക വ്യാഖ്യാന ശാസ്ത്രത്തിൻറെ മൗലിക ധാരകളെ ഉൾക്കൊണ്ടാണ് മുന്നോട്ടുപോയത്. “ഇജ്തിഹാദി” ന്റെ (സ്വതന്ത്ര വ്യാഖാനത്തിനുള്ള അവകാശം) അനിവാര്യത ബോധ്യപ്പെട്ട മൗലവി തന്റെ ഖുർആൻ വ്യാഖാനത്തിനു അത് പ്രയോജനപ്പെടുത്തി. ഖുർആൻ വിവർത്തനം പൂർണമാകുന്നതിനുമുമ്പ് മൺമറഞ്ഞ മൗലവിയുടെ ഇതര ലേഖനങ്ങളും പ്രഭാഷണങ്ങളും ഭാവി വിവർത്തകർക്കു എക്കാലത്തെയും മാർഗ്ഗദർശനങ്ങളായിരുന്നു.

വക്കം മൗലവിയെ മറ്റ് പരിഷ്കരണവാദികൾ നിന്നും വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. അതാണ് യഥാർത്ഥത്തിൽ യാഥാസ്ഥിതികർക്കു ഇന്നും ഉൾക്കൊള്ളാൻ കഴിയാത്തതായി നിൽക്കുന്നത്. ഒന്നാമതായി അദ്ദേഹം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നെതിർത്തു. ഇസ്ലാമിൻറെ പേരിൽ നടത്തിവന്ന എല്ലാ കൊള്ളരുതായ്മകളും മൗലവി തുറന്നുകാട്ടി. ഇതിൻറെ പേരിൽ ആണ് മൗലവിക്ക് “വഹാബി” പട്ടം യാഥാസ്ഥിതികർ നൽകിയത്. മൗലവിയുടെ ലേഖനങ്ങളിൽ മറ്റു പലരെയും പോലെ ഇബിനു അബ്ദുൽ വഹാബിനെ കുറിച്ച് പറയുന്നത് വളരെ തെറ്റിദ്ധാരണജനകമാംവിധം യാഥാസ്ഥിക മൗലവിമാർ പ്രചരിപ്പിക്കുന്നത് കണ്ടിട്ടാണ് “എന്താണ് വഹാബിയത്വം” എന്ന ലേഖനം പിന്നീട് അദ്ദേഹം എഴുതി വിശദീകരിച്ചത്. മറ്റു ചിലർ വക്കം മൗലവിയെ “തീവ്ര സലഫി” ആയി ചിത്രീകരിക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ സലഫി പാരമ്പര്യത്തെ യാന്ത്രികമായി പിന്തുടരാൻ അല്ല അദ്ദേഹം ആഹ്വാനം ചെയ്തതു.

ആധുനികതയെ ഇസ്ലാമിക പാരമ്പര്യങ്ങൾ എപ്രകാരം ഉൾക്കൊള്ളണമെന്ന ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് അബ്ദുവിന്റെ നിരീക്ഷണങ്ങൾ സ്വാംശീകരിച്ചാണ് വക്കം മൗലവി കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയത്. സൂഫിവര്യനായ ഇമാം ഗസാലി, സർ സയ്യിദ് അഹമ്മദ് ഖാൻ, ജമാലുദ്ദീൻ അഫ്ഗാനി, റഷീദ് റിദ, ഷാ വലിയുള്ള തുടങ്ങിയവരെല്ലാം മൗലവിയെ സ്വാധീനിച്ച മറ്റു വ്യക്തിത്വങ്ങളാണ്.

ആ അർത്ഥത്തിൽ വക്കം മൗലവി യാഥാസ്ഥിതികർ ആരോപിക്കുന്നതുപോലെ കടുത്ത വഹാബി-തീവ്ര സലഫി ആയിരുന്നില്ല. അങ്ങനെയെല്ലാം ആയിരുന്നെങ്കിൽ ശരീയത്തിനെക്കുറിച്ചുള്ള മൗലവിയുടെ നിലപാടുകൾ അതുമായി ചേർന്നുപോകുകയുമില്ല. മതനിയമങ്ങളെക്കുറിച്ചുള്ള നിലപാടുകൾ വിശദീകരിക്കുമ്പോൾ മൗലവി നിലപാട് വ്യക്തമാക്കി. ആത്മീയ വിഷയങ്ങൾക്ക് സാർവ്വജനീനത്വം ഉണ്ടെങ്കിലും ലൗകിക കാര്യങ്ങളിൽ ദേശകാലവ്യത്യാസമനുസരിച്ച് ഭേദപ്പെടാവുന്നതാണെന്നും അവയെ ക്ലിപ്തമായ പരിധികൾക്കുള്ളിൽ തളച്ചിടാവുന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം വിഷയങ്ങളിൽ ഗുണങ്ങളെ ഗ്രഹിക്കുക, ദോഷങ്ങളെ നിരസിക്കുക, അവകാശങ്ങൾ സമമാകുന്നു, അനീതി ചെയ്യരുത്, അക്രമം ചെയ്യരുത്, തുടങ്ങിയ പൊതുനിയമങ്ങളെയാണ് സ്വീകരിക്കേണ്ടതെന്നും മൗലവി എഴുതി. വാസ്തവത്തിൽ മുഹമ്മദ് അബ്ദു ഇത്തരത്തിൽ നടത്തിയ പല നിരീക്ഷണങ്ങളും മൗലവി പൂർണമായും ഉൾക്കൊണ്ടു. അക്കാലത്ത് ഈജിപ്തിൽനിന്നും മൗലവി വരുത്തിയിരുന്ന “അൽ-മനാർ” മാസിക ഇതിൻറെ ബൗദ്ധിക അടിത്തറ ഒരുക്കി. അൽ-മനാറിൽ മൗലവിയും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

1905-ൽ ആരംഭിച്ച “സ്വദേശാഭിമാനി” യും പിന്നീട് പ്രസിദ്ധീകരിച്ച “മുസ്ലിം” (1906), “അൽ-ഇസ്ലാം (1918), “ദീപിക” (1931) തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളും മൗലവിയുടെ ബൗദ്ധിക സാമൂഹിക ഇടപെടലുകളുടെ ദൃഷ്ടാന്തങ്ങളാണ്. ആധുനിക വിദ്യാഭ്യാസം, സ്ത്രീസമത്വം, മതനവീകരണം തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിൻറെ മൗലിക വീക്ഷണങ്ങൾ തൻറെ എഴുത്തിലും പ്രഭാഷണങ്ങളിലും കൂടി അവതരിപ്പിക്കുകയായിരുന്നു മൂന്നു പതിറ്റാണ്ടിലേറെക്കാലം.

യാഥാസ്ഥിതികർ വക്കം മൗലവിയുടെ പ്രവർത്തനങ്ങളെ ശക്തമായ എതിർത്തിരുന്നു എങ്കിലും അദ്ദേഹത്തിൻറെ ഇടപെടലുകൾ സമുദായത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. പെൺകുട്ടികൾ വിദ്യാലയങ്ങളിലേക്ക് പോകാൻ തുടങ്ങിയതും, മദ്രസാ വിദ്യാഭ്യാസം പരിഷ്കരിച്ചു ഇതര വിഷയങ്ങൾകൂടി പഠിപ്പിക്കാൻ തുടങ്ങിയതും സമുദായത്തിൽ ആധുനികതയുടെ വരവിനെ അടയാളപ്പെടുത്തി. ഒരു നൂറ്റാണ്ടിനിപ്പുറം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നേരെ വാതിലുകൾ കൊട്ടിയടക്കപ്പെട്ട “താലിബാൻ സംസ്കാരം” ചർച്ചചെയ്യപ്പെടുന്ന ഇക്കാലത്ത് മൗലവിയുടെ നിലപാടുകളും നിരീക്ഷണങ്ങളും എത്രത്തോളം പ്രസക്തമാണ് എന്ന് പറയേണ്ടതില്ല. സലഫി-വഹാബി പാരമ്പര്യം അവകാശപ്പെടുന്ന “താലിബാൻ ഇസ്ലാം” എത്രത്തോളം മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് ബോധ്യപ്പെടുന്ന നിരവധി സന്ദർഭങ്ങളും ഇന്ന് ലോകത്തിനു മുന്നിൽ ഉണ്ട്.

വക്കം മൗലവി സ്ഥാപിച്ച “സ്വദേശാഭിമാനി” യുടെ മുഖമുദ്ര “ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ” എന്നായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ ഈ വിളംബരം വന്നിരുന്നു എന്ന് ഓർക്കുക.  പത്രപ്രവർത്തനരംഗത്ത് ഇന്ത്യയിൽ തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായിരുന്നു. അഞ്ചു വർഷം നീണ്ട ആ നിർഭയ പത്രപ്രവർത്തനം അധികാരകേന്ദ്രങ്ങളും അവരുടെ ദല്ലാളന്മാർക്കും ഭീഷണി ആയപ്പോൾ കണ്ടുകെട്ടി. 1910-ൽ രാമകൃഷ്ണപിള്ളയെ നാടുകടത്തി. പത്രം ഉടമ എന്ന നിലയിൽ എഡിറ്റോറിയൽ കാര്യങ്ങളിലും വാർത്താ വിന്യാസത്തിലും മൗലവി ഇടപെട്ടില്ല. രാമകൃഷ്ണപിള്ള തന്റെ “തൂലിക പടവാളാ”ക്കിയത്തിന്റെ ഊർജ്ജം ഇത്രയും ജനാധിപത്യപരമായ നിലനിന്ന ഉടമ-എഡിറ്റ്ർ ബന്ധമാണ്. നിർഭയ പത്രപ്രവർത്തനത്തിനു ഏറെ വെല്ലുവിളികൾ ഉയർന്ന ഇക്കാലത്ത് “സ്വദേശാഭിമാനി” നിലപാടുകൾ കൊണ്ടും നിരീക്ഷണങ്ങൾ കൊണ്ടും വേറിട്ട് നിൽക്കുന്നു . മാപ്പെഴുതി കൊടുത്താൽ പ്രസ് തിരിച്ചു നൽകാമെന്ന പ്രലോഭനങ്ങൾക്ക് മൗലവി വഴങ്ങിയില്ല. “എൻറെ പത്രാധിപർ ഇല്ലാത്ത പത്രം തനിക്കെന്തിന് ” എന്ന് അദ്ദേഹം ചോദിച്ചു.

സ്വദേശാഭിമാനി” പ്രസ്സ് കണ്ടുകെട്ടിയെങ്കിലും മൗലവി തന്റെ എഴുത്തും പ്രഭാഷണങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെ തുടർന്നു. സ്വത്തും സമ്പാദ്യവും എല്ലാം ദീർഘനാളത്തെ സാമൂഹിക ജീവിതത്തിന് പണയപ്പെടുത്തിയ മൗലവി മണ്മറഞ്ഞത് തന്റെ ബൗദ്ധിക ഒസ്യത്തു മാത്രം ബാക്കിവെച്ചാണ്. പുതിയ തലമുറയിലെ (മത-സമുദായ-രാഷ്ട്രീയ) നേതാക്കൾക്ക് സങ്കൽപ്പിക്കാനാവുമോ ഇതെല്ലാം?

വക്കം മൗലവിയുടെ ജീവിതവും ദൗത്യവും യഥാർത്ഥത്തിൽ കാലദേശങ്ങൾ കടന്നുപോകുന്ന സാർത്ഥക സഞ്ചാരമാണ്. അതാരും തിരിച്ചറിയുന്നില്ലെങ്കിലും ആ സഞ്ചാരത്തിന്റെ നീക്കിയിരിപ്പുകൾ ഇപ്പോഴും നമ്മോടൊപ്പമുണ്ട്.

The post സാർത്ഥക സഞ്ചാരത്തിന്റെ ഉപാസകൻ: വക്കം മൗലവി (1873-1932) first appeared on KM Seethi.

]]>
66098
“എലിസബത്തൻ യുഗം” – കിരീടവും ചെങ്കോലും https://kmseethi.com/%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%bb-%e0%b4%af%e0%b5%81%e0%b4%97%e0%b4%82-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%b5%e0%b5%81%e0%b4%82/ Sat, 10 Sep 2022 00:48:18 +0000 https://kmseethi.com/?p=66063 മാതൃഭൂമി  10 സെപ്റ്റംബർ 2022 ൽ പ്രസിദ്ധീകരിച്ചതിന്റെ പൂർണ രൂപം

പത്തു വർഷങ്ങൾക്കു മുമ്പ് ഒരു ലണ്ടൻ – എക്സിറ്റർ യാത്രയിൽ തൊട്ടടുത്തിരുന്ന സ്കോട്ടിഷ് യുവാവിനോട്–മറ്റു സംഭാഷണ വിഷയങ്ങൾക്കിടയിൽ–ഞാൻ ചോദിച്ചു: “ആധുനിക ജനാധിപത്യ യുഗത്തിൽ എന്തിനാണ് പ്രൗഢഗംഭീരമായ കൊട്ടാരവും രാജ്ഞിയും ചക്രവർത്തി പദവിയും.?”

പുതുസംരംഭക ബിസിനസ്സ്കാരനായ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ചരിത്രം ഏല്പിച്ചുതന്ന പല ബാധ്യതകളും ഞങ്ങൾ നികുതി നൽകി സംരക്ഷിക്കുന്നുണ്ട്. എന്നാൽ എത്രകാലം, എത്രത്തോളം ഈ സംരക്ഷണം തുടരുമെന്ന് ഇപ്പോൾ പറയാനാവില്ല. പല രാഷ്ട്രീയ ചിഹ്നങ്ങളും ഇന്ന് രൂപാന്തരം പ്രാപിക്കുന്നുണ്ട്. ഇത് ബക്കിങ്ഹാം കൊട്ടാരത്തിനും ബാധകമാവാം.”

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നടന്ന പല സർവ്വേകളിലും ബ്രിട്ടീഷ് ‘ചക്രവർത്തി’ പദവിയോടുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് പുതു തലമുറയുടെ, ആഭിമുഖ്യം കുറഞ്ഞുവരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. പൊതുവെ 75 ശതമാനത്തോളം ജനങ്ങൾ ‘രാജാധികാര’ ത്തെ, അതിന്റെ എല്ലാ പരിമിതികളോടും കൂടി അംഗീകരിക്കുമ്പോൾ, 18-24 വയസ്സ് പ്രായമായ യുവാക്കളിൽ കേവലം 33 ശതമാനമേ ഇത്തരമൊരു അധികാര കേന്ദ്രത്തിന്റെ പ്രസക്തിയെ അംഗീകരിക്കുന്നുള്ളൂ എന്നത് വാർത്തയായി. പുതിയ തലമുറയ്ക്ക് ഈ പ്രതീകാത്മകമായ അധികാരരൂപത്തെ തുടർന്നുകൊണ്ടുപോകാൻ താൽപ്പര്യം കുറഞ്ഞുതുടങ്ങി എന്നതിന്റെ സൂചനകൂടിയാവാം സ്‌കോട്ടിഷ് യുവാവും ഒരു ദശകം മുമ്പ് പങ്കുവെച്ച അഭിപ്രായങ്ങൾ.

എലിസബത്ത് രാജ്ഞി വിടപറയുമ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒരു വലിയ കാലഘട്ടത്തിലെ സംഘർഷാത്മകവും സംവാദാത്മകവുമായ ഒട്ടേറെ കാര്യങ്ങൾ ബാക്കിവെച്ചാണ് പോകുന്നത്. ബ്രിട്ടനും ഓസ്‌ട്രേലിയയും കാനഡയും ന്യൂ സിലൻഡും ഉൾപ്പെടുന്ന 15 അംഗ കോമൺവെൽത്ത് മണ്ഡലത്തിന്റെ (Commonwealth Realm) തലപ്പത്തു ഈ ബക്കിങ്ഹാം ‘കിരീടം’ ഇപ്പോഴും തുടരുന്നത് പലരെയും അമ്പരപ്പിച്ചേക്കാം.

56 അംഗ കോമൺവെൽത് രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പടെ 36 രാജ്യങ്ങൾ റിപ്പബ്ലിക്കുകളാണ്. ബ്രൂണൈ ഉൾപ്പടെ 5 രാജ്യങ്ങൾക്കു പ്രത്യേകം രാജാക്കന്മാരുണ്ട്. ഈ രാജ്യങ്ങളെല്ലാം ഒരുകാലത്തു ബ്രിട്ടീഷ് കോളനികൾ ആയിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഏതാണ്ട് 20 രാജ്യങ്ങൾ സ്വതന്ത്രരായി. ഏറ്റവും ഒടുവിൽ ബാർബഡോസാണ് ‘ബ്രിട്ടീഷ് കിരീട’ത്തിൽ നിന്നും മാറി സ്വതന്ത്ര റിപ്പബ്ലിക്ക് ആയതു. ഇപ്പോൾ ഏതാണ്ട് 151 ദശലക്ഷം ജനങ്ങൾ വസിക്കുന്ന വിവിധരാജ്യങ്ങളുടെ തലപ്പത്തു ഈ കിരീടം ഇപ്പോഴും നിലനിൽക്കുന്നത് ഒരു വിരോധാഭാസമായി തോന്നാം.

“പാർലമെന്റുകളുടെ മാതാവായ” ബ്രിട്ടീഷ് പാർലമെന്റു ‘പരമാധികാരം’ കൈകാര്യം ചെയ്യുന്നത് സങ്കീർണമായ പ്രക്രിയയിലൂടെയാണ്. സ്വന്തമായി ഒരു ലിഖിത ഭരണഘടന ബ്രിട്ടനില്ലെങ്കിലും കീഴ്വഴക്കങ്ങളും വ്യവസ്ഥാപിത നിയമങ്ങളും ചട്ടങ്ങളും കോടതി വിധികളും ഈ ഭരണഘടനാ ബാധ്യത നിറവേറ്റുന്നു. രാഷ്ട്രതലപ്പത്തു ‘രാജ്ഞി/കിരീരം’ അവരോധിക്കപ്പെട്ടിരിക്കുന്നെങ്കിലും പ്രതീകാത്മകമായ അധികാരം മാത്രമേ കൊട്ടാരത്തിനുള്ളൂ. എന്നാൽ നിർണായകമായ പല നിയമങ്ങളും പാർലമെൻറിൽ അവതരിപ്പിക്കുന്നതിനു മുമ്പ് കൊട്ടാരത്തിന്റെ ‘അനുമതി’ തേടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് രാജകുടുംബത്തെ ബാധിക്കാവുന്ന വിഷയങ്ങളിൽ.

എലിസബത്ത് രാജ്ഞിയുടെ നീണ്ട എഴുപതു വർഷങ്ങൾ ഇക്കഴിഞ്ഞ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ സംഘർഷങ്ങളും യുദ്ധങ്ങളും കണ്ട കാലഘട്ടമാണ്. വിൻസ്റ്റൺ ചർച്ചിലിൽ തുടങ്ങി ബോറിസ് ജോൺസണിൽ അവസാനിച്ച “എലിസബത്തൻ യുഗം” ബ്രിട്ടന്റെ ലോകരാഷ്ട്രീയ ഭൂപടത്തിലുള്ള സ്ഥാനത്തിന് വലിയ ഇളക്കങ്ങൾക്കു സാക്ഷിയാവേണ്ടിവന്നു.
ബ്രിട്ടൺ ഒട്ടേറെ വിവാദങ്ങൾക്കു കാരണമാകുമ്പോഴും ‘കൊട്ടാരം’ പലപ്പോഴും നിശബ്ദമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കാലഘട്ടത്തിൽ തന്നെയാണ് ബ്രിട്ടൺ ഫ്രാൻസിനോടും ഇസ്രയേലിനോടും ചേർന്ന് സൂയസ് കനാൽ (1956) ആക്രമിക്കുന്നത്. 1960-കളിലും 1970- കളിലും നിരവധി കോളനികൾ സ്വതന്ത്രമായെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള ആധിപത്യം ലോകരാജ്യങ്ങൾക്കിടയിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. അമേരിക്കയുടെ ഈ കാലഘട്ടത്തിലെ തന്ത്രപരമായ പല ദൗത്യങ്ങളും ബ്രിട്ടൻ ഏറ്റെടുക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ സുരക്ഷാ ചേരിയായ സെന്റോയുടെ (CENTO) തലപ്പത്തു ബ്രിട്ടനെ അവരോധിച്ചതു ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും സോവിയറ്റ് സൗഹൃദത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കൂടിയായിരുന്നു. അക്കാലത്തു നെഹ്‌റു പാർലമെൻറിൽ ഇതിനെതിരെ തുറന്നടിച്ചു. മാത്രമല്ല കാശ്മീർ വിഷയത്തിൽ ബ്രിട്ടൻ അമേരിക്കയോടൊപ്പം നിലയുറപ്പിച്ചത് നെഹ്‌റുവിനെ ചില്ലറയൊന്നുമല്ല ദേഷ്യം പിടിപ്പിച്ചത്.

വിയറ്റ്നാം യുദ്ധം, ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം, അഫ്ഘാൻ പ്രതിസന്ധി, ഈജിപ്ത്, ഇറാഖ്, സിറിയ, ലിബിയ, തുടങ്ങിയ പശ്ചിമേഷ്യൻ-ഗൾഫ് രാജ്യങ്ങളിലെ സംഘർഷങ്ങൾ, ഫോക്ക്‌ലാൻഡ്സ് യുദ്ധം, സൗത്ത് ആഫ്രിക്ക, നമീബിയ ഉൾപ്പടെയുള്ള നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലെ വിമോചന പോരാട്ടങ്ങൾ… ഇതിലെല്ലാം ബ്രിട്ടൻ തികച്ചും പക്ഷപാതപരമായി പെരുമാറിയ കാലഘട്ടം കൂടിയാണ് ‘എലിസബത്തൻ യുഗം.’

രാജ്ഞിക്കു ഇക്കാര്യങ്ങളിൽ ബ്രിട്ടിഷ് സർക്കാരുകളിൽ നിന്നും മറിച്ചൊരു അഭിപ്രായം ഉണ്ടായതായി കേട്ടിട്ടില്ല. താച്ചറുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായതായി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും എലിസബത്ത് രാജ്ഞി പൊതുമണ്ഡലത്തിൽ ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ രാജ്യാന്തര തലത്തിൽ രാഷ്ട്രത്തലവനെന്ന നിലയ്ക്ക് വളരെ ഗൗരവത്തോടെയും പക്വതയോടെയും ഇടപെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തിൽ ഭാവിതലമുറ നേരിടാൻ പോകുന്ന വിപത്തുകളെ കുറിച്ച് അവർ മുന്നറിയിപ്പ് നൽകി.

കൊട്ടാര കുടംബത്തിന്റെ ആസ്തികളെ സംബന്ധിച്ച വാർത്തകൾ ബ്രിട്ടനിൽ പലപ്പോഴും വിവാദങ്ങൾക്കു കാരണമായിട്ടുണ്ട്. ഏതാണ്ട് 500 മില്യൺ ഡോളറിന്റെ സ്വത്തുക്കൾ എലിസബത്ത് രാജ്ഞിയുടെ കുടുംബത്തിനുണ്ടെന്നാണ് വാർത്തകൾ. “ക്രൗൺ എസ്റ്റേറ്റ്” എന്ന് വിളിക്കുന്ന ഈ ആസ്തികൾ വലിയ നിക്ഷേപങ്ങളായും ഭൂസ്വത്തുക്കളായും, ഷെയറുകളായും നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലകളെ സംബന്ധിക്കുന്ന നിയമനിർമാണങ്ങൾ നടക്കുമ്പോൾ “കൊട്ടാരം” ഇടപെടാറുണ്ട് എന്ന് ബ്രിട്ടീഷ് പത്രങ്ങൾ എഴുതി. എന്നാൽ രാജ്ഞിയോ മറ്റു കുടുംബാംഗങ്ങളോ ഇത് സംബന്ധിച്ചു പ്രതികരിക്കാറില്ല. കൊട്ടാരത്തിന്റെ ആസ്തികളെ സംബന്ധിച്ചു കൂടുതൽ സുതാര്യത വേണമെന്ന് ഇന്ന് ബ്രിട്ടിനിൽ പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നുണ്ട്.

എലിസബത്ത് രാജ്ഞിയുടെ കാലഘട്ടത്തിലെ നിർണായകമായ ചുവടുവെപ്പാണ് ബ്രിട്ടന്റെ യൂറോപ്പുമായുള്ള ബന്ധങ്ങളിൽ വരുത്തിയ മാറ്റങ്ങൾ. ബ്രെക്സിറ്റ്‌ ആ അർത്ഥത്തിൽ ഒരു വഴിത്തിരിവാണ്. 2008-ൽ രൂക്ഷമാകാൻ തുടങ്ങിയ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ബ്രെക്സിറ്റ് ഒരു നാടകീയ പര്യവസാനമാണ് സമ്മാനിച്ചത്. വൈരുധ്യങ്ങളുടെ മേൽ വൈരുധ്യങ്ങൾ കെട്ടിപ്പൊക്കിയ ഒരു വലിയ എടുപ്പാണ് ഇന്ന് യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധി. വംശീയത, കുടിയേറ്റ വിരുദ്ധത, സങ്കുചിത ദേശീയ വാദം, മത മൗലിക വാദം, തീവ്രവാദം തുടങ്ങിയവയെല്ലാം ശക്തി പ്രാപിച്ചിരിക്കുന്ന ഈ നാളുകളിൽ ബ്രിട്ടന് ഏറ്റെടുക്കേണ്ടി വരുന്നതു വലിയ വെല്ലുവിളികളാണ്. മാത്രമല്ല, ആഗോള മൂലധനത്തിന്റെ വ്യത്യസ്ത മേഖലകളിലെ വ്യാപനവും അതു സൃഷ്ട്ടിക്കുന്ന സമ്മർദ്ദങ്ങളും അലോസരങ്ങളും കൂടിവരുന്ന കാലമാണ്. ബ്രിട്ടൻ തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളിൽ നിരവധി ദേശീയ പണിമുടക്കുകൾ കണ്ടു.

ഓരോ പ്രതിസന്ധിയെയും പുതിയ അവസരങ്ങളായി രൂപാന്തരപ്പെടുത്താൻ ആഗോളസാമ്പത്തിക ശക്തികൾക്കു കഴിയുമെന്ന് വീമ്പു പറച്ചിൽ നടത്തുന്നെങ്കിലും തൊഴിലിനേയും തൊഴിലാളി വർഗത്തെയും തന്ത്രപരമായി കീഴടക്കാനും സ്വാംശീകരിക്കാനും അത്ര എളുപ്പത്തിൽ കഴിയുകയില്ല എന്ന് പല യൂറോപ്യൻ രാജ്യങ്ങളിലെയും ജനകീയ മുന്നേറ്റങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. താച്ചറിന് ശേഷം തീവ്ര വലതുപക്ഷ മനസ്സുമായി അധികാരത്തിൽ വരുന്ന ലിസ് ട്രസ് എന്ത് ചെയ്യുന്നു എന്നത് ലോകം കൗതുകത്തോടെ നോക്കുകയാണ്. ഇക്കാര്യത്തിൽ നിയുക്ത ചാൾസ് രാജാവിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ല എന്നതാണ് സത്യം.

The post “എലിസബത്തൻ യുഗം” – കിരീടവും ചെങ്കോലും first appeared on KM Seethi.

]]>
66063
ഗോർബി എന്ന നായകൻ https://kmseethi.com/%e0%b4%97%e0%b5%8b%e0%b5%bc%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b5%bb/ Thu, 01 Sep 2022 02:21:27 +0000 https://kmseethi.com/?p=66052 മാതൃഭൂമി, 1 സെപ്റ്റംബർ 2022

മിഖായേൽ ഗോർബച്ചേവ് ചരിത്രമാകുമ്പോൾ ലോകരാഷ്ട്രീയ ഭൂപടത്തിൽ സമാനതകളില്ലാത്ത ചരിത്രസംഭവങ്ങളുടെ നേർസാക്ഷ്യം കൂടി വിടപറയുകയാണ്. സോവിയറ്റു കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും അവസാന പ്രസിഡന്റും ആയിരുന്ന ഗോർബച്ചേവ് 1991 ൽ രാജ്യാന്തര രാഷ്ട്രീയത്തിന് ബാക്കി വെച്ചത് പ്രതീക്ഷകളുടെ ‘ശീതയുദ്ധാനന്തര ലോക’ മാണ്. ലോകത്തിന്റെ പ്രതീക്ഷകൾ വലിയ താമസമില്ലാതെ അസ്ഥാനത്തായെങ്കിലും വൻകിട ശക്തികളുടെ നിലയ്ക്കാത്ത പോരാട്ടങ്ങൾക്ക് താൽക്കാലികമായെങ്കിലും വിരാമമായി.

സോവിയറ്റു യൂണിയനെ ജനാധിപത്യത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു ഒട്ടേറെ വിമർശനങ്ങൾ അദ്ദേഹം ഏറ്റു വാങ്ങി.  പാർട്ടിക്കുള്ളിലും പുറത്തും ധാരാളം വിമർശകർ അദ്ദേഹത്തിനുണ്ടായി.

പെരിസ്ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റു സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ച് ക്രൂഷ്ചേവ് പിന്തുടരാൻ ശ്രമിച്ച പാതയിലൂടെയാണ് ഗോർബച്ചേവ് നീങ്ങിയത്. ഇത് ലോക രാഷ്ട്രീയത്തിലും ചലനങ്ങൾ ഉണ്ടാക്കി.

ഗോർബച്ചേവ് 1985 ൽ അധികാരത്തിൽ വരുമ്പോൾ ലോകരാഷ്ട്രീയം കലങ്ങി മറിയുകയാണ്. അഫ്ഘാൻ യുദ്ധം മാരകമായ മുറിവുകൾ ഏല്പിച്ചുകൊണ്ടു തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ്‌ റീഗൻ സോവിയറ്റ് യൂണിയനെ ‘രാക്ഷസ സാമ്രാജ്യം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

തന്റെ ഗ്ലാസ്‌നോസ്റ്റു സമീപനത്തിലൂടെ ഗോർബച്ചേവ് ആദ്യം ചെയ്തത് മൂന്നാം ലോകരാജ്യങ്ങളിൽ ഏർപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്റെ എല്ലാ ‘പ്രവർത്തന’ ങ്ങളും മരവിപ്പിക്കുകയും പിന്നീട് നിർത്തിവെപ്പിക്കുകയും ആയിരുന്നു.
ഈ പ്രവർത്തനങ്ങളിൽ ചിലതു വിമോചന സമരങ്ങളെ പിൻതുണയ്ക്കുന്നതും സൈനിക-സാമ്പത്തിക സഹായങ്ങൾ ദീർഘകാലടിസ്ഥാനത്തിൽ നല്കികൊണ്ടിരുന്നതുമായിരുന്നു. ഇതിൽ അഫ്ഘാനിസ്ഥാൻ, ക്യൂബ, അംഗോള തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നു.

രാജ്യാന്തര ബാധ്യതകൾ രാജ്യത്തെ കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളിൽ എത്തിച്ചെന്നു ഗോർബച്ചേവ് പലഘട്ടത്തിലും പറഞ്ഞിരുന്നു. ഭരണകൂടങ്ങൾക്ക് നൽകിവന്ന നിർലോഭ സഹായങ്ങളും വെട്ടിച്ചുരുക്കി. പലസ്തീൻ തുടങ്ങിയ വിഷയങ്ങളിൽ പോലും മോസ്കോ പിന്നോക്കം പോയി. അതെ സമയം സാമ്രാജ്യത്വ രാജ്യങ്ങളുമായി പുതിയ സന്ധികൾക്കും സംഭാഷണങ്ങൾക്കും അദ്ദേഹം ആഹ്വാനം നൽകുകയും ചെയ്തു. അഫ്ഘാൻ യുദ്ധം അവസാനിപ്പിക്കാൻ ഗോർബച്ചേവ് വിമർശനങ്ങൾ അവഗണിച്ചു മുന്നോട്ടു പോയി. 1988 ൽ ജനീവയിൽ സമാധാന ചർച്ചകൾക്കും പിന്നീട് സോവിയറ്റ് പടയുടെ കാബൂളിൽ നിന്നുള്ള പിന് വാങ്ങലിലും നിർണായക പങ്കു വഹിച്ചു.

തന്റെ രാഷ്ട്രീയ എതിരാളികളെ അവഗണിച്ചു ധൈര്യപൂർവം മുന്നോട്ടു പോയ ഗോർബച്ചേവ് പ്രത്യയശാസ്ത്രത്തിന്റെ എല്ലാ ഉടയാടകളും അഴിച്ചു വെച്ചു. അല്ലെങ്കിൽ തന്നെ പ്രത്യയശാസ്ത്ര പ്രതിബദ്ധതകൾ മാറി വന്ന ഭരണകൂടങ്ങൾക്ക് കുറഞ്ഞുവരികയായിരുന്നു. അതിന്റെ ഏതാണ്ട് പൂർത്തീകരണമാണ് ഗോർബിയുടെ കാലഘട്ടത്തിൽ കണ്ടത്.
ഇന്ത്യയിൽ ഇ. എം. എസ് നമ്പൂതിരിപ്പാട് ഉൾപ്പടെയുള്ള സിപിഎം നേതാക്കളും മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ് പാർട്ടികളും ഗോർബച്ചേവിന്റെ പ്രത്യശാസ്ത്ര നിലപാട് മാറ്റങ്ങളെ നിശിതമായി വിമർശിച്ചു. റിവിഷനിസ്റ്റു പാരമ്പര്യങ്ങളിലെ ഏറ്റവും ഒടുവിലത്തെ ചുവടുമാറ്റം എന്ന് മിക്കവരും അദ്ദേഹത്തെ പരിഹസിച്ചു. ഇതിനുള്ള പ്രധാന കാരണം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും വിമോചന പ്രസ്ഥാനങ്ങളും അവരവരുടെ സാഹചര്യങ്ങളിൽ നിന്നും വിഭവ സമാഹരണം നടത്തി പോരാട്ടങ്ങളുമായി മുന്നോട്ടുപോകണമെന്ന ഗോർബച്ചേവ് നിലപാടായിരുന്നു. മോസ്കോയിലേക്ക് നോക്കിക്കൊണ്ടുള്ള സമരപോരാട്ടങ്ങളെ വിലക്കിയത് മാത്രമല്ല, ഗോർബച്ചോവിന്റെ സാമ്രാജ്യത്ത-ചങ്ങാത്ത നിലപാടും വിമർശനങ്ങൾക്ക് അടിത്തറയിട്ടു.

സോവിയറ്റ് യൂണിയൻ അതിന്റെ തകർച്ചയുടെ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചില്ല എന്ന വിമർശനം അദ്ദേഹം ഏറ്റുവാങ്ങി.

ഒറ്റുകാരാനെന്നും വഞ്ചകനെന്നും ഒരു ഭാഗത്ത് ഇകഴ്ത്തപ്പെട്ടപ്പോൾ ലോകത്തിനു തന്നെ ‘മാതൃക’യായ ഒരു സ്റ്റേറ്റ്സ്മാൻ എന്ന് ഗോർബച്ചേവിനെ മറ്റുള്ളവർ വാഴ്ത്തി.

എന്നാൽ പതിനഞ്ചു രാജ്യങ്ങൾ ആയി മാറിയ സോവിയറ്റ് യൂണിയൻ രാഷ്ട്രീയമായോ സാമ്പത്തികമായോ ഒന്നും ബാക്കി വെച്ചിട്ടല്ല മണ്മറഞ്ഞതു. റഷ്യ ഉൾപ്പടെയുള്ള ഈ രാജ്യങ്ങൾ സോഷ്യലിസ്റ്റ് പാത കൈവിട്ടെങ്കിലും മുതലാളിത്തം ഇന്നേ വരെ അവരുടെ രക്ഷയ്ക്കെത്തിയില്ല.

സാമ്പത്തികമായും രാഷ്ട്രീയമായും തകർന്നടിഞ്ഞ ഈ മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങൾ ജനാധിപത്യത്തിന് വേണ്ടിയും ഇപ്പോഴും പാടുപെടുന്നു. വർഷങ്ങൾ കഴിയുന്നതിനു മുമ്പ് തന്നെ ഗോർബച്ചേവ് ഇത് തിരിച്ചറിഞ്ഞിരുന്നു.
തന്റെ ഭരണ കാലത്തു കിഴക്കൻ ജർമനിയിൽ റഷ്യയുടെ കെ.ജി.ബി. ഉദ്യോഗസ്ഥനായിരുന്ന വ്ളാഡിമർ പുടിന്റെ കഴിവുകളെക്കുറിച്ചും ബലഹീനതകളെക്കുറിച്ചും ഗോർബച്ചേവിനു നല്ല ബോധ്യമുണ്ട്. യുക്രൈനിയൻ മാതാവിന്റെയും റഷ്യൻ പിതാവിന്റെയും പുത്രനായി ജനിച്ച ഗോർബച്ചേവിന് പുടിന്റെ നയങ്ങളോടുള്ള യോജിപ്പും വിയോജിപ്പും പല ഘട്ടങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. യുക്രൈൻ റഷ്യയുടെ ‘സഹോദര രാജ്യ’മാണെന്ന കാഴ്ചപ്പാടിനോട് യോജിപ്പുണ്ടെങ്കിലും ഫെബ്രുവരി 24 നു തുടങ്ങിയ യുദ്ധത്തോടുള്ള ഗോർബച്ചേവ് നിലപാട് വ്യക്തമല്ല. രോഗകിടക്കയിൽ വെച്ച് അദ്ദേഹം എന്ത് പറഞ്ഞിരുന്നു എന്ന് ലോകം ഒരു പക്ഷെ അറിയുമായിരിക്കും.

എന്നാൽ 2014 ൽ റഷ്യയുടെ ക്രൈമിയൻ പിടിച്ചടക്കലിനെ ഗോർബച്ചേവ് ന്യായീകരിച്ചിരുന്നു. അത് മേഖലയിലെ ജനങ്ങളുടെ ഇംഗിതമനുസരിച്ചാണെന്നു പറയുകയും ചെയ്തു. മാത്രമല്ല യുക്രൈനെ നാറ്റോയുടെ ഭാഗമാക്കാനുള്ള പാശ്ചാത്യ ശ്രമങ്ങളെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു.

2017 ൽ എഴുതിയ ഒരു ലേഖനത്തിൽ പുടിന്റെ നിലപാടുകൾക്ക് ‘ന്യായീകരണ’മുണ്ടെകിലുംദീർഘകാലാടിസ്ഥാനത്തിൽ റഷ്യയ്ക്ക് നഷ്ടങ്ങളെ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് ഗോർബച്ചേവ് പറഞ്ഞു. സർവ്വാധികാര പ്രവണതകളെ ആദ്യഘട്ടത്തിൽ ‘ന്യായീകരി’ക്കാമെങ്കിലും അതിന്റെ ആത്യന്തിക ഫലം പാർലമെന്റിന്റെയും ജുഡിഷ്യറിയുടെയും സിവിൽ സമൂഹത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും തകർച്ചയിലാണ് അവസാനിച്ചത്. ഗോർബച്ചേവ് എഴുതി:

“റഷ്യയുടെ ജീവിത നിലവാരം തകർന്നു. പട്ടിണിയും അഴിമതിയും വർധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളിൽ കാര്യങ്ങൾ കൂടുതൽ മോശമായി. രാഷ്ട്രീയ വ്യവസ്ഥയിൽ സമൂല മാറ്റങ്ങൾ ഇല്ലാതെ ഇതൊന്നും പരിഹരിക്കാൻ ഭരണകൂടത്തിന് ആവില്ല. ജനാധിപത്യത്തിൽ കൂടി മാത്രമേ റഷ്യയ്ക്ക് ഇനിയും വിജയിക്കാൻ കഴിയൂ.”

ആണവശക്തിയെക്കുറിച്ചുള്ള ഗോർബച്ചേവിന്റെ നിലപാടുകൾ ലോകം ശ്രദ്ധിക്കാൻ തുടങ്ങുന്നത് 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തോടെയായിരുന്നു. ചെർണോബിൽ തന്റെ കണ്ണ് തുറപ്പിച്ചെന്നു അദ്ദേഹം പിന്നീട് പറഞ്ഞു. സൈനികേതര ആവശ്യങ്ങൾക്കുപോലും ആണവോർജം ഉപയോഗിക്കുന്നതിലെ അപകടം ഗോർബച്ചേവ് ചൂണ്ടിക്കാട്ടി. സോവിയറ്റ് യൂനിയന്റെ യഥാർത്ഥ തകർച്ചക്കുള്ള കാരണം പെരെസ്ട്രോയ്ക്ക യെക്കാളും ചെർണോബിൽ ദുരന്തമായിരുന്നു എന്നാണ് പിൽക്കാലത്തു അദ്ദേഹം പറഞ്ഞത്. ദുരന്തത്തെകുറിച്ചുള്ള വിവരങ്ങൾ പോളിറ്റ് ബ്യൂറോ മൂടിവെച്ചെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. ദുരന്തത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും റഷ്യയെയും യുക്രൈനെയും ബെലാറസിനെയും ബാധിച്ചു. ദുരന്തത്തിന് മുമ്പ് തന്നെ ആണവായുധങ്ങളെ ഭൂമുഖത്തുനിന്നും ഇല്ലായ്മ ചെയ്യാൻ താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു എന്നും ചെർണോബിൽ തന്റെ കണ്ണ് തുറപ്പിച്ചു എന്നും അദ്ദേഹം വർഷങ്ങൾക്കു ശേഷം എഴുതി. അമേരിക്കയുമായി തന്ത്രപ്രധാനമായ ആണവ നിയന്ത്രണ കരാർ 1987-ൽ അദ്ദേഹം ഒപ്പിട്ടത് ഈ ലക്‌ഷ്യം നിറവേറാൻ വേണ്ടിയായിരുന്നു 2019-ൽ ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി ഇതിൽ നിന്നും പിൻവാങ്ങി. വളരെ ദുഃഖത്തോടെയാണ് ഗോബർച്ചേവ് ഈ വാർത്ത കേട്ടത്. ഇത് ലോകത്തിനു നല്ലതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

The post ഗോർബി എന്ന നായകൻ first appeared on KM Seethi.

]]>
66052