“നിങ്ങളാരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ,
അവരെ പോകാന്‍ അനുവദിക്കുക.
അവര്‍ തിരികെ വന്നാല്‍ എന്നന്നേക്കുമായി നിങ്ങളുടെതായിരിക്കും.
ഇല്ലെങ്കില്‍,
അവര്‍ ഒരിക്കലും നിങ്ങളുടെതായിരുന്നില്ല”
ഖലീല്‍ ജിബ്രാന്‍റെ വരികൾ സുഗന്ധം പടർത്തുന്ന രാവുകളുടെ നീളം കുറിച്ചിടുകയാണ്.
പ്രണയിച്ചു മതിയാകാത്തവരുടെ ആർത്തിക്കും കൊതിപ്പാടിനും
നീലവർണങ്ങൾ നെയ്‌തെടുത്ത
വരികൾ…
പ്രണയിക്കുന്നവരുടെ പോക്കുവരവുകൾ
ദാർശനികതയുടെ മാറിലൂടെ കോറിയിട്ട
അലങ്കാരങ്ങൾ.
രാവിൻറെ ആർദ്രതയിൽ നക്ഷത്രങ്ങളെയും നേർനിലാവിനേയും
സാക്ഷിയാക്കി പ്രണയിച്ച,
പരസ്പരം കൈമാറിയ ഹൃദയത്തുടിപ്പുകളെയും ,
തണുത്ത മഞ്ഞുതുള്ളികളെ പുൽകിമറിഞ്ഞ നിമിഷങ്ങളെയും
ഓർത്തുകൊണ്ട്,
ജിബ്രാൻ പറയുന്നു,
ഇനിയും തിരികെ വന്നാൽ
അത് എന്നെന്നേക്കുമായി നിങ്ങളുടേതായിരിക്കും.